ക​ട​പ്പാ​ട്ടൂ​ർ-​പ​ന്ത്ര​ണ്ടാം​മൈ​ല്‍ ബൈ​പാ​സി​ല്‍ വീ​ണ്ടും സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം
Saturday, October 5, 2024 4:00 AM IST
പാ​ലാ: ക​ട​പ്പാ​ട്ടൂ​ര്‍-​പ​ന്ത്ര​ണ്ടാം​മൈ​ല്‍ ബൈ​പാ​സി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​വി​ടെ വീ​ണ്ടും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി.

ക​ഴി​ഞ്ഞ​യാ​ഴ്ച മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ന്‍ എ​ത്തി​യ​വ​രെ നാ​ട്ടു​കാ​ര്‍ പു​റ​കെ പോ​യി പി​ടി​ച്ചു പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും അ​വ​രെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. മാ​ലി​ന്യം സ്ഥാ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ണ്ടും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്. മാ​ലി​ന്യം ത​ള്ളി​യ​വ​രെ കാ​മ​റ​യി​ല്‍ നോ​ക്കി പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.


ബൈ​പാ​സി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം ഒ​ഴി​വാ​ക്കാ​നാ​യി ഇ​രു​വ​ശ​ങ്ങ​ളി​ലും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തി ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് സ​മീ​പ​ത്തു​ത​ന്നെ ക​ക്കൂ​സ് മാ​ലി​ന്യം വീ​ണ്ടും ത​ള്ളി​യ​ത്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ബൈ​പാ​സ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും​വേ​ണ്ട പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ൺ​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍ പ​റ​ഞ്ഞു.