നഷ്ടപ്പെട്ട ജീവിതമൂല്യം തിരിച്ചുപിടിക്കാൻ പ്രാപ്തരാകണം: കാതോലിക്കാബാവ
Friday, July 5, 2024 10:52 PM IST
കോ​ട്ട​യം: സ​ഹ​താ​പ​വും അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യു​മി​ല്ലാ​ത്ത ലോ​ക​ത്തി​ൽ​ക്കൂ​ടി​യാ​ണ് ഇ​ന്ന് ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വ. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന വ​ജ്ര​ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബാ​വ. ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല ജീ​വി​ത​മൂ​ല്യ​ങ്ങ​ളും ന​മു​ക്ക് തി​രി​ച്ചു​പി​ടി​ക്ക​ണം. അ​തി​നാ​യി ക​ലാ​ല​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ​ങ്ങ​ളും സെ​മി​നാ​റു​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


എം​ഒ​സി കോ​ള​ജു​ക​ളു​ടെ മാ​നേ​ജ​ർ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം റെ​ജി സ്‌​ക​റി​യ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ബി​ജു തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​പി. ജ്യോ​തി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കു​ന്ന സു​വ​നീ​ർ വ​ജ്ര​മു​ദ്ര​യു​ടെ ക​വ​ർ പ്ര​കാ​ശ​നം എം​പി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു മ്യൂ​സി​ക് ഷോ​യും അ​ര​ങ്ങേ​റി.