ഏറ്റുമാനൂർ: മധ്യവയസ്കയെ ആക്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പറയതകഴിയിൽ വീട്ടിൽ പി.ഡി. ബിനിൽ(28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ ബന്ധുവിന്റെ വീടിന് സമീപംനിന്ന് ഇയാൾ ബഹളം വയ്ക്കുന്നത് കണ്ട് ഇവിടേക്ക് ചെന്ന മധ്യവയസ്കയെ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.