ക​മ​ൽ​ഹാ​സ​ന്‍റെ "ഇ​ന്ത്യ​ൻ 2' ദേ​ശീ​യ​പ​താ​ക​യെ ദു​രു​പ​യോ​ഗം ചെ​യ്ത​താ‌​യി പ​രാ​തി
Friday, July 5, 2024 10:52 PM IST
കോ​ട്ട​യം: ക​മ​ൽ​ഹാ​സ​ൻ നാ​യ​ക​നാ​കു​ന്ന ഇ​ന്ത്യ​ൻ 2: സീ​റോ ടോ​ള​റ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ദു​രു​പ​യോ​ഗം ചെ​യ്ത​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ എ​ബി ജെ. ​ജോ​സ് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.

പ​ര​സ്യ ആ​വ​ശ്യ​ത്തി​നാ​യി പ​തി​പ്പി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ദേ​ശീ​യ​പ​താ​ക​യി​ൽ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ളു​ടെ പേ​രും ക​മ​ൽ​ഹാ​സ​ന്‍റെ ചി​ത്ര​വും ചേ​ർ​ത്തി​രി​ക്കു​ന്ന​ത് അ​നാ​ദ​ര​വാ​ണെ​ന്നു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ. ​ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം​ജി പ​ഴേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.


നി​യ​മ​ങ്ങ​ളെ​ല്ലാം ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ന്ത്യ​ൻ 2വി​ന്‍റെ പോ​സ്റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ക്കു​ന്ന​തെ​ന്നും ഫൗ​ണ്ടേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 51എ ​പ്ര​കാ​രം ദേ​ശീ​യ​പ​താ​ക​യെ ആ​ദ​രി​ക്കാ​ൻ എല്ലാ​വ​ർ​ക്കും ക​ട​മ​യു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.