നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടാ​നെ​ത്തി​യ സ്‌​ക്വാ​ഡി​നെ ത​ട​ഞ്ഞു; ഉ​ദ്യോ​ഗസ്ഥ​ര്‍ ഗോ​ഡൗ​ണ്‍ പൂ​ട്ടി സീ​ല്‍ ചെ​യ്തു
Saturday, July 6, 2024 7:01 AM IST
ച​ങ്ങ​നാ​ശേ​രി: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച സ്‌​ക്വാ​ഡ് മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പ്ലാ​സ്റ്റി​ക് ശേ​ഖ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്നു സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഗോ​ഡൗ​ണ്‍ പൂ​ട്ടി സീ​ല്‍ ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​മാ​ര്‍​ക്ക​റ്റി​ലെ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. ഷൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​ന്‍ പ്ലാ​സ്റ്റി​ക് ശേ​ഖ​രം ക​ണ്ടെ​ത്തു​ക​യും ഇ​ത് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ ത​ട​യു​ക​യു​മാ​യി​രു​ന്നെ​ന്നു പ​രി​ശോ​ധ​നാ​സം​ഘം പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കാ​ര്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യും സീ​ല്‍​ചെ​യ്ത ഗോ​ഡൗ​ണി​ലെ പ്ലാ​സ്റ്റി​ക് ക​ണ്ടു​കെ​ട്ടു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ചേ​ർ​ത്തു.


വ​രും​ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. ഷൈ​ന്‍ വ്യ​ക്ത​മാ​ക്കി. സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി. ​സു​നി​ല്‍, സ്മി​രി​ഷ്‌​ലാ​ല്‍ കെ., ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജെ​ബി​ത, ബി​ജേ​ഷ്, ആ​ശാ​മേ​രി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പ്ലാ​സ്റ്റി​ക് പി​ടി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി പ്ര​ഹ​സ​ന​മാ​ണെ​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ പി​ടി്ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.