മു​ണ്ട​ക്ക​യം ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം
Sunday, July 7, 2024 3:52 AM IST
മു​ണ്ട​ക്ക​യം: കോ​സ്‌​വേ പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​രോ​ധ​ന​ത്തി​ൽ ടൗ​ണി​ൽ തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്.

ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ​പാ​ലം മു​ത​ൽ പൈ​ങ്ങ​നാ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു, കോ​രു​ത്തോ​ടു​നി​ന്നു വ​രു​ന്ന ബ​സും വ​ലി​യ വാ​ഹ​ന​ങ്ങ​ളും വ​ണ്ട​ൻ​പ​താ​ൽ, മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്തി​ച്ചേ​ര​ണം, എ​രു​മേ​ലി ഭാ​ഗ​ത്തു​നി​ന്നു ഹൈ​റേ​ഞ്ചി​ലേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​രി​ക്കാ​നി ക​വ​ല​യി​ൽ നി​ന്നു തി​രി​ഞ്ഞ് വ​ണ്ട​ൻ​പ​താ​ൽ വ​ഴി മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ലെ​ത്ത​ണം, മു​ണ്ട​ക്ക​യം ബൈ​പാ​സ് പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കോ​സ്‌​വേ ജം​ഗ്ഷ​നി​ലും പൈ​ങ്ങ​നാ​യി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ പ​ത്തു വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ​യും പോ​ലീ​സി​നെ നി​യോ​ഗി​ക്കും, ചെ​റു​വാ​ഹ​ന​ങ്ങ​ൾ ടി​ബി ജം​ഗ്ഷ​നി​ൽ​നി​ന്നു ല​ത്തീ​ൻ പ​ള്ളി ഗ്രൗ​ണ്ടി​ലൂ​ടെ ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​മ​തി വാ​ങ്ങ​ണം, മു​ന്ന​റി​യി​പ്പ് സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, വ​ലി​യ​പാ​ലം മു​ത​ൽ വ​രി​ക്കാ​നി ക​വ​ല വ​രെ​യു​ള്ള റോ​ഡ് കൈ​യേ​റ്റ​വും പാ​ർ​ക്കിം​ഗും ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.


കോ​സ്‌​വേ പാ​ലം തു​റ​ന്നു ന​ൽ​കു​ന്ന ഒ​രു മാ​സ​ത്തേ​ക്കാ​ണ് ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.