താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​ത​ലൈ​നു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കുന്നു
Sunday, July 7, 2024 3:52 AM IST
ക​ട​പ്ലാ​മ​റ്റം: പു​ര​യി​ട​ത്തി​ന് ന​ടു​വി​ലൂ​ടെ താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​ത​ലൈ​നു​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍ മാ​റി​യി​ട​ത്താ​ണ് താ​ഴ്ന്നു​കി​ട​ക്കു​ന്ന വൈ​ദ്യു​ത​ലൈ​നു​ക​ൾ നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് കൃ​ഷി​ക​ള്‍​ക്കി​ട​യി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം വൈ​ദ്യു​ത​ലൈ​നു​ക​ള്‍ താ​ഴ്ന്നു​കി​ട​ക്കു​ന്ന​ത്. സ്ഥ​ല​മു​ട​മ കെ​എ​സ്ഇ​ബി കി​ട​ങ്ങൂ​ര്‍ ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് വി​വ​ര​മ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.


വൈ​ദ്യു​തലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തു​കൂ​ടി നി​ര​വ​ധി ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പാ​ത​യു​മു​ണ്ട്. അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.