ഈ ​​അ​​മ്മ ഇ​​നി പ​​റ​​യും"ഇ​​വ​​നെ​​ന്‍റെ ക​​ര​​ളി​​ന്‍റെ ക​​ര​​ൾ'
Sunday, July 7, 2024 3:52 AM IST
ഗാ​​ന്ധി​​ന​​ഗ​​ര്‍: ക​​ട​​ലോ​​ളം സ്‌​​നേ​​ഹം ന​​ല്‍​കി ആ ​​അ​​മ്മ മ​​ക​​ന് ക​​ര​​ള്‍ മു​​റി​​ച്ചു ന​​ല്‍​കി. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ അ​​ഞ്ചു വ​​യ​​സു​​കാ​​ര​​നി​​ല്‍ അ​​മ്മ​​യു​​ടെ ക​​ര​​ള്‍ തു​​ന്നി​​ച്ചേ​​ര്‍​ത്തു. അ​​മ്മ​​യു​​ടെ ക​​രു​​ത​​ല്‍ വ​​ല​​യ​​ത്തി​​ല്‍ പു​​ന​​ര്‍​ജ​​ന്മം പോ​​ലെ മ​​ക​​ന്‍ പു​​ഞ്ചി​​രി​​ക്കു​​മ്പോ​​ള്‍ പെ​​റ്റ​​മ്മ​​യ്ക്ക് ആ​​ന​​ന്ദ​​ക്ക​​ണ്ണീ​​ർ.

സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണു കു​​ട്ടി​​ക​​ളു​​ടെ ക​​ര​​ള്‍​മാ​​റ്റം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന​​ത്. മ​​ല​​പ്പു​​റം തി​​രൂ​​രി​​ല്‍​നി​​ന്നു​​ള്ള​​വ​​രാ​​ണ് ഈ ​​അ​​മ്മ​​യും മ​​ക​​നും. ഒ​​രു വ​​ര്‍​ഷം മു​​ന്‍​പ് ഇ​​വ​​രു​​ടെ ഭ​​ര്‍​ത്താ​​വ് ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം മ​​രി​​ച്ചു. തു​​ട​​ര്‍​ന്ന് അ​​മ്മ​​യാ​​ണ് മ​​ക​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്.

ഗാ​​സ്‌​​ട്രോ സ​​ര്‍​ജ​​റി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ആ​​ര്‍. സി​​ന്ധു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് ആ​​രം​​ഭി​​ച്ച ശ​​സ്ത്ര​​ക്രി​​യ രാ​​ത്രി പ​​ത്തി​​ന് പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. പ​​തി​​നാ​​റു മ​​ണി​​ക്കൂ​​ര്‍ ദീ​​ര്‍​ഘി​​ച്ച ഓ​​പ്പ​​റേ​​ഷ​​ന്‍ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് മെ​​ഡി​​ക്ക​​ല്‍ സം​​ഘം.


സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ല്‍ വ​​ള​​രെ അ​​പൂ​​ര്‍​വ​​മാ​​ണ് അ​​തി​​സ​​ങ്കീ​​ര്‍​ണ​​മാ​​യ പീ​​ഡി​​യാ​​ട്രി​​ക് ലി​​വ​​ര്‍ ട്രാ​​ന്‍​സ്പ്ലാ​​ന്‍റേ​​ഷ​​ന്‍. അ​​തും ലൈ​​വ് ട്രാ​​ന്‍​സ്പ്ലാ​​ന്‍റേ​​ഷ​​ന്‍. കാ​​ര്‍​ഡി​​യോ തൊ​​റാ​​സി​​ക് മേ​​ധാ​​വി ഡോ.​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​​പി. ജ​​യ​​പ്ര​​കാ​​ശ്, അ​​മൃ​​ത ആ​​ശു​​പ​​ത്രി​​യി​​ലെ ഗാ​​സ്‌​​ട്രോ സ​​ര്‍​ജ​​റി ഡോ​​ക്ട​​ര്‍​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ സം​​ഘ​​മാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.