ജ​യ്‌​സ​ണ്‍ ജോ​സ​ഫ് ‍ കേ​ര​ള കോ​ണ്‍. ജി​ല്ലാ പ്ര​​സി​​ഡ​​ന്‍റ്
Sunday, July 7, 2024 3:52 AM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്ത് ചേ​​ര്‍​ന്ന പു​​നഃ​​സം​​ഘ​​ട​​നാ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫി​​നെ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

കെ​​എ​​സ്‌​​സി​​യി​​ലൂ​​ടെ​​യാ​​ണു രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​ന്ന​​ത്. മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​ല്‍ യൂ​​ണി​​റ്റ് ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി. ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, യൂ​​ത്ത് ഫ്ര​​ണ്ട് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, സെ​​ക്ര​​ട്ട​​റി, യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി, അ​​തി​​ര​​മ്പു​​ഴ റീ​​ജ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡ് അം​​ഗം, അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്തം​​ഗം, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ​​ന്നീ സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു. നി​​ല​​വി​​ല്‍ പാ​​ര്‍​ട്ടി ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​മാ​​ണ്.