കോട്ടയം: അഭിഭാഷക ക്ഷേമനിധി 20 ലക്ഷമായി വര്‍ധിപ്പിക്കാന്‍ കേരള ബാര്‍ കൗണ്‍സില്‍ ശിപാര്‍ശ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിനിധി യോഗം ആവശ്യപ്പെട്ടു. കോട്ടയം ഡിസ്ട്രിക്ട് കോര്‍ട്ട് യൂണിറ്റ് പ്രസിഡന്റ് മനീഷ് ജോസ് അധ്യക്ഷത വഹിച്ചു.
അഭിഭാഷക വൃത്തിയില്‍ കോട്ടയത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചെറിയാന് ചാക്കോയെ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. സോണി പൊന്നാടണിയിച്ച് ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ചെറിയാന് ചാക്കോ, സ്റ്റീഫന്‍ ചാഴികാടന്, ജോണി നിധീരി, മാത്യു ഏബ്രഹാം, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു