ല​ഹ​രി​ക്കെതി​രേ ക​ർ​മപ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ
Thursday, July 4, 2024 10:06 PM IST
ചെ​മ്മ​ല​മ​റ്റം: ല​ഹ​രി ഉ​പേ​ക്ഷി​ക്കൂ ജീ​വി​തം സു​ന്ദ​ര​മാ​ക്കൂ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നിറ​ങ്ങു​ക​യാ​ണ് ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ . വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച ഭീ​മ​ൻ​ കു​പ്പി​യും കു​പ്പി​യി​ൽ ചു​റ്റിക്കിട​ക്കു​ന്ന ഭീ​മ​ൻ സ​ർ​പ്പ​വും ഏ​റെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റി. ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് സ്കൂ​ൾ നേ​തൃ​ത്വം ന​ല്കു​ന്ന​തെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ് പ​റ​ഞ്ഞു. ഭ​വ​നസ​ന്ദ​ർ​ശ​നം, തെ​രു​വുനാ​ട​കം, ല​ഹ​രിവി​രു​ദ്ധ സ്റ്റി​ക്ക​ർ പ​തി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങിക്ക​ഴി​ഞ്ഞു.

ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ന്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മൊ​ബ് ശ്ര​ദ്ധേയ​മാ​യി. ഹെ​ഡ്മാ​സ്റ്റ​ർ ജോ​ബെ​റ്റ് തോ​മ​സ് , പി​ടി​എ പ്ര​സി​ഡന്‍റ് ജി​ജി വെ​ട്ട​ത്തേ​ൽ അ​ധ്യാ​പ​ക​രാ​യ ജി​ജി ജോ​സ​ഫ്, ഷേ​ർ​ളി തോ​മ​സ്, ഫ്രാ​ൻ​സീ​സ് ജോ​സ​ഫ്, സി​സ്റ്റ​ർ ഡീ​നാ തോ​മ​സ്, സി​സ്റ്റ​ർ സ്മി​ത ജോ​സ​ഫ്, പ്രി​യാമോ​ൾ വി.​സി., ജി​സ്മി ജോ​ർ​ജ്, പ്രി​യാ ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.