മും​​​​​ബൈ: മാ​​​​​വോ​​​​​യി​​​​​സ്റ്റ് ബ​​​​​ന്ധം ആ​​​​​രോ​​​​​പി​​​​​ച്ചു​​​​​ള്ള എ​​​​​ൽ​​​​​ഗാ​​​​​ർ പ​​​​​രി​​​​​ഷ​​​​​ത് കേ​​​​​സി​​​​​ൽ 2018 മു​​​​​ത​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ​​​​​ത്ത​​​​​ട​​​​​വു​​​​​കാ​​​​​രാ​​​​​യി ജ​​​​​യി​​​​​ലി​​​​​ൽ​​​​തു​​​​ട​​​​രു​​​​ന്ന മ​​​​​ല​​​​​യാ​​​​​ളി ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ൻ റോ​​​​​ണ വി​​​​​ൽ​​​​​സ​​​​​ൺ, സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ സു​​​​​ധീ​​​​​ർ ധാ​​​​​വ്‌​​​​ലെ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു ബോം​​​​​ബെ ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഇ​​​​​രു​​​​​വ​​​​​രും ആ​​​​​റു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ ജ​​​​​യി​​​​​ലി​​​​​ൽ​​​​​ കഴി​​​​​ഞ്ഞ​​​​​താ​​​​​യി ജ​​​​​സ്റ്റീ​​​​​സ് എ.​​​​​എ​​​​​സ്. ഗ​​​​​ഡ്ക​​​​​രി​​​​​യും ജ​​​​​സ്റ്റി​​​​​സ് ക​​​​​മ​​​​​ൽ ഖാ​​​​​ത്ത​​​​​യും അ​​​​​ട​​​​​ങ്ങു​​​​​ന്ന ഡി​​​​​വി​​​​​ഷ​​​​​ൻ ബെഞ്ച് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. 2018 മു​​​​​ത​​​​​ൽ ര​​​​​ണ്ടു​​​​​പേ​​​​​രും ജ​​​​​യി​​​​​ലി​​​​​ലാ​​​​​ണ്. ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ കു​​​​​റ്റം ചു​​​​​മ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​പോ​​​​​ലു​​​​​മി​​​​​ല്ല.

മു​​​​​ന്നൂറോ​​​​​ളം ദൃ​​​​​ക്സാ​​​​​ക്ഷി​​​​​ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നാ​​​​​ണ് പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ പ​​​​​റ​​​​​ഞ്ഞ​​​​ത്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്ത് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കി​​​​​ല്ലെ​​​​​ന്നും കോ​​​​​ട​​​​​തി നി​​​​രീ​​​​ക്ഷി​​​​ച്ചു.

കേ​​​​​സി​​​​​ൽ ഇ​​​​​വ​​​​​ർ​​​​​ക്കു പു​​​​​റ​​​​​മേ മ​​​​​റ്റ് പ​​​​​തി​​​​​നാ​​​​​ല് പേ​​​​​രും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ൽ ക​​​​​വി വ​​​​​ര​​​​​വ​​​​​ര റാ​​​​​വു, സു​​​​​ധ ഭ​​​​​ര​​​​​ദ്വാ​​​​​ജ്, ആ​​​​​ന​​​​​ന്ദ് തെ​​​​​ൽ​​​​​തും​​​​​ബ്ഡെ, വെ​​​​​ർ​​​​​ന​​​​ൺ ഗോ​​​​​ൺ​​​​​സാ​​​​​ൽ​​​​​വ​​​​​സ്, അ​​​​​രു​​​​​ൺ ഫെ​​​​രേ​​​​ര, ഷോ​​​​​മ സെ​​​​​ൻ, ഗൗ​​​​​തം ന​​​​​വ്​​​​​ലാ​​​​​ഖ, മ​​​​​ഹേ​​​​​ഷ് റൗ​​​​​ത്ത് എ​​​​​ന്നി​​​വ​​​ർ​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. റൗ​​​​​ത്തി​​​​​ന്‍റെ ജാ​​​​​മ്യ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ അ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ എ​​​​​ൻ​​​​​ഐ​​​​​എ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.


എ​​​​​ന്നാ​​​​​ൽ എ​​​​​ൽ​​​​​എ​​​​​ൽ​​​​​ബി പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തു​​​​​ന്ന​​​​​തി​​​​​ന് പ്ര​​​​​ത്യേ​​​​​ക എ​​​​​ൻ​​​​​ഐ​​​​​എ കോ​​​​​ട​​​​​തി ഇ​​​​​ന്ന​​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു 18 ദി​​​​​വ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​ക്കാ​​​​​ല ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ജ​​​​​സ്യൂ​​​​​ട്ട് വൈ​​​​​ദി​​​​​ക​​​​​ൻ സ്റ്റാ​​​​​ൻ സ്വാ​​​​​മി 2021 ൽ ​​​​​ജ​​​​​യി​​​​​ലി​​​​​ൽ​​​​​വ​​​​​ച്ച് അ​​​​​ന്ത​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

2018 ല്‍ ​​​​ഭീ​​​​മാ കൊ​​​​റെ​​​​ഗാ​​​​വ് യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ഇ​​​​രു​​​​നൂ​​​​റാം വാ​​​​ര്‍ഷി​​​​കാ​​​​ഘോ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ക്ക് പി​​​​ന്നി​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ചന​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണ് പ്ര​​​​മു​​​​ഖ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രെ​​​​യ​​​​ട​​​​ക്കം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു പി​​​​ന്നി​​​​ല്‍ മാ​​​​വോ​​​​യി​​​​സ്റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് ഭാ​​​​ഷ്യം. മാ​​​​​വോ​​​​​യി​​​​​സ്റ്റു​​​​​ക​​​​​ളു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു പൂ​​​​​നെ പോ​​​​​ലീ​​​​​സി​​​​​ന്‍റെ ആ​​​​​രോ​​​​​പ​​​​​ണം. കേ​​​​​സ് പി​​​​​ന്നീ​​​​​ട് എ​​​​​ൻ​​​​​ഐ​​​​​എ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.