തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറു മരണം
Thursday, January 9, 2025 2:34 AM IST
ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ചുള്ള വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിനു മുമ്പിലാണ് ഇന്നലെ രാത്രി ഏഴോടെ തിക്കും തിരക്കുമുണ്ടായത്.
മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദർശനത്തിനായുള്ള ടോക്കൺ വാങ്ങുന്നതിനായി ക്ഷേത്രത്തിലെ ബെയ്രാഗി പാട്ടിഡ പാർക്കിൽ നാലായിരത്തോളം ഭക്തരാണ് ക്യൂ നിന്നത്.
ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടത്തിനു കാരണമായത്. നാളെമുതൽ 19 വരെയാണു ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിയും വൈകുണ്ഠദ്വാര ദര്‍ശനവും നടക്കുന്നത്.