ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് റാ​ഷി​ദ് അ​ൽ അ​ലി​മി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് യെ​മ​ൻ എം​ബ​സി.

നി​മി​ഷ​പ്രി​യ പ്ര​തി​യാ​യ കു​റ്റ​കൃ​ത്യം ന​ട​ന്ന​ത് യെ​മ​നി​ലെ ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​വി​ശ്യ​യി​ലാ​ണെ​ന്നും അ​തി​നാ​ൽത​ന്നെ വ​ധ​ശി​ക്ഷ അം​ഗീ​ക​രി​ച്ച​ത് ഹൂ​തി സു​പ്രീം പൊ​ളി​റ്റി​ക്ക​ൽ കൗ​ണ്‍സി​ലാ​ണെ​ന്നും യെ​മ​ൻ എം​ബ​സി പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

യെ​മ​നി​ലെ വി​മ​ത​രാ​യ ഹൂ​തി​ക​ളു​ടെ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​മാ​യ​തു​കൊ​ണ്ട് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കേ​ണ്ട തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തും ഹൂ​തി നേ​തൃ​ത്വ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് യെ​മ​ൻ എം​ബ​സി​യു​ടെ പ്ര​സ്താ​വ​ന.


ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ലൂ​ടെ യെ​മ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ ഹൂ​തി​ക​ളാ​ണ് നി​ല​വി​ൽ വ​ട​ക്ക​ൻ യെ​മ​ന​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യം ന​ട​ന്ന​തും നി​മി​ഷ​പ്രി​യ ഇ​പ്പോ​ൾ ക​ഴി​യു​ന്ന ജ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും ഹൂ​തി നി​യ​ന്ത്ര​ണ​മു​ള്ള മേ​ഖ​ല​യി​ലാ​ണ്.