ഇന്ത്യാഗേറ്റ് "ഭാരത് മാതാ ദ്വാർ’ ആക്കണമെന്ന് ബിജെപി നേതാവ്
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
മുഗൾ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകൾ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞെന്നു പറയുന്ന കത്തിൽ ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കുന്നത് ആയിരക്കണക്കിനു ദേശാഭിമാനികൾക്കുള്ള ആദരവാകുമെന്ന് അഭിപ്രായപ്പെടുന്നു.
ഔറംഗസേബ് റോഡ് എപിജെ കലാം റോഡാക്കിയതും രാജ്പഥ് കർത്തവ്യ പഥ് ആക്കിയതും ഉൾപ്പെടെ കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.