മേലൂർ ഇരട്ടക്കൊലപാതകം; പ്രതികളുടെ അപ്പീൽ തള്ളി
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസിൽ ശിക്ഷിച്ച അഞ്ചു സിപിഎം പ്രവർത്തകരുടെ ജീവപര്യന്തം ശിക്ഷയ്ക്കെതിരേ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
ജസ്റ്റീസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെയാണ് നടപടി. ആർഎസ്എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വീടാക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്. സിപിഎമ്മിൽനിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്.
സിപിഎം തലശേരി ഏരിയ സെക്രട്ടറിയായിരുന്ന പൂഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.