‘ആടുജീവിതം’ ഓസ്കർ പ്രാഥമിക പട്ടികയിൽ
Wednesday, January 8, 2025 1:47 AM IST
ന്യൂഡൽഹി: ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയിൽ ഇടം നേടി. മികച്ച സിനിമ എന്ന വിഭാഗത്തിൽ 323 സിനിമകളുടെ പട്ടികയാണ് ആടുജീവിതം ഇടം നേടിയത്.
207 ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനിയാ മത്സരിക്കാനാകും. അക്കാദമി അംഗങ്ങൾ വോട്ടിംഗിലൂടെയാണ് അന്തിമ പട്ടിക തയാറാക്കുക. ഇന്നു മുതൽ 12-ാം തീയതി വരെയാണ് വോട്ടിംഗ്. ഈ മാസം 17ന് ഓസ്കർ നോമിനേഷനുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.