മൂന്നു സ്കൂൾ വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു
Thursday, January 9, 2025 2:34 AM IST
രാംഗഡ്: ജാർഖണ്ഡിൽ വാഹനാപകടത്തിൽ മൂന്നു സ്കൂൾ വിദ്യാർഥികളടക്കം നാലു പേർ മരിച്ചു. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. നാലു വിദ്യാർഥികൾക്കു പരിക്കേറ്റു. രാംഗഡ് ജില്ലയിലെ മാതുവതന്ദ് ഗ്രാമത്തിലായിരുന്നു അപകടം.