ന്യൂ​​​ഡ​​​ൽ​​​ഹി: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഗ്രാ​​​ന്‍റ്സ് ക​​​മ്മീ​​​ഷ​​​നു (യു​​​ജി​​​സി) കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും അ​​​ക്കാ​​​ദ​​​മി​​​ക് സ്റ്റാ​​​ഫു​​​ക​​​ളു​​​ടെ​​​യും നി​​​യ​​​മ​​​ന​​​ത്തി​​​നും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു​​​മു​​​ള്ള പ​​​രി​​​ഷ്ക​​​രി​​​ച്ച ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി.

പു​​​തി​​​യ ക​​​ര​​​ട് ച​​​ട്ട​​​പ്ര​​​കാ​​​രം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നെ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന സ​​​ർ​​​വ​​​ക​​​ല​​​ശാ​​​ല​​​ക​​​ളി​​​ലെ ചാ​​​ൻ​​​സ​​​ല​​​ർ ഗ​​​വ​​​ർ​​​ണ​​​റാ​​​യ​​​തി​​​നാ​​​ൽ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ഭി​​​ക്കും. യു​​​ജി​​​സി ചെ​​​യ​​​ർ​​​മാ​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യു​​​ടെ ര​​​ണ്ടും മൂ​​​ന്നും അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​യ​​​മി​​​ക്കാ​​​നും പു​​​തി​​​യ ക​​​ര​​​ട് ച​​​ട്ടം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

അ​​​പേ​​​ക്ഷ​​​ക​​​രി​​​ൽ​​​നി​​​ന്ന് സെ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന അ​​​ഞ്ച് പേ​​​രു​​​ക​​​ളാ​​​ണ് വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ചാ​​​ൻ​​​സ​​​ല​​​റു​​​ടെ പ​​​ക്ക​​​ലെ​​​ത്തു​​​ക. ഈ ​​​പേ​​​രു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി​​​രി​​​ക്കും ചാ​​​ൻ​​​സി​​​ല​​​ർ വി​​​സി​​​യെ നി​​​യ​​​മി​​​ക്കു​​​ക. നി​​​ല​​​വി​​​ലെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് പ്ര​​​ഫ​​​സ​​​റാ​​​യി കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​മോ അ​​​ല്ലെ​​​ങ്കി​​​ൽ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലോ അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് മേ​​​ഖ​​​ല​​​യി​​​ലോ ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​ണു വി​​​സി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം, വ്യ​​​വ​​​സാ​​​യം, പ​​​ബ്ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് പോ​​​ളി​​​സി അ​​​ല്ലെ​​​ങ്കി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ സീ​​​നി​​​യ​​​ർ ലെ​​​വ​​​ൽ പ​​​രി​​​ച​​​യ​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ​​​യും വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.


യു​​​ജി​​​സി​​​യു​​​ടെ നി​​​യ​​​മ​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ യു​​​ജി​​​സി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​പു​​​റ​​​മെ ബി​​​രു​​​ദ, ഓ​​​ണ്‍ലൈ​​​ൻ, വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ഴ്സു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നും വി​​​ല​​​ക്കു​​​മെ​​​ന്നും രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നും യു​​​ജി​​​സി​​​യു​​​ടെ ക​​​ര​​​ട് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ബി​​​രു​​​ദ​​​വും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​തെ​​​ങ്കി​​​ലും യു​​​ജി​​​സി നെ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ക​​​ര​​​ട് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ വി​​​ഷ​​​യ​​​ത്തി​​​നാ​​​കും കൂ​​​ടു​​​ത​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന. ഇ​​​വ​​​യ്ക്കു​​​പു​​​റ​​​മെ ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ ആ​​​റു മാ​​​സ​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ക.

സ്ഥി​​​രം അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ന് പി​​​ന്തു​​​ട​​​രു​​​ന്ന അ​​​തേ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ൽ പാ​​​ലി​​​ക്കു​​​ക. ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ്ഥി​​​രം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന അ​​​തേ ത​​​ര​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ര​​​ട് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.