ശുദ്ധജലത്തർക്കം: മൂന്നു പേർ കൊല്ലപ്പെട്ടു
Tuesday, January 7, 2025 2:07 AM IST
മുംബൈ: പാടത്തെ കിണറ്റിൽനിന്നു വെള്ളം കൊണ്ടുപോകുന്നതു സംബന്ധിച്ച് ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്നു പേർ മർദനമേറ്റു മരിച്ചു.
അപ്പാ കാലെ, സുനിൽ കാലെ, വൈജാനാഥ് കാലെ എന്നിവരാണു കൊല്ലപ്പെട്ടത്. പരിക്കേറ്റു ചികിത്സയിലുള്ളവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ധാരാശിവ് ജില്ലയിലെ ബവി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണു സംഭവം. കേസുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.