ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകൾ തളിരിട്ടു
Tuesday, January 7, 2025 2:07 AM IST
ബംഗളൂരു: ഐഎസ്ആർഒ ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകൾക്ക് ഇലകൾ വന്നു. ക്രോപ്സ് പേലോഡില്‍നിന്ന് പുറത്തേക്കു നിൽക്കുന്ന പയര്‍ ഇലകളുടെ ചിത്രം സഹിതമാണ് സന്തോഷവാർത്ത ഐഎഎസ്ആർഒ പുറത്തുവിട്ടത്.
ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്എൽവി-സി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ 4 (പോയെം-4) പേടകത്തിൽ മുളപ്പിച്ച പയർവിത്തുകൾക്കാണ് ഇലകൾ വന്നത്. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണു വിത്ത് മുളപ്പിച്ചത്. വിക്ഷേപിച്ച് നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകൾ മുളച്ചിരുന്നു.
ക്രോപ്സ് പേലോഡിലെ പയര്‍ വിത്തുകളുടെ വളര്‍ച്ച അളക്കാനും രേഖപ്പെടുത്താനും ഹൈ-റെസലൂഷന്‍ കാമറ അടക്കം ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കാമറയാണ് ഇലകള്‍ വിരിഞ്ഞ പയര്‍വിത്തുകളുടെ ചിത്രം പകര്‍ത്തിയത്. മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയിൽ വിത്തിന്റെ വളർച്ച പഠിക്കലാണു ലക്ഷ്യം.