ബം​ഗ​ളൂ​രു: ഐ​​എ​​സ്ആ​​ര്‍​ഒ ചെ​​യ​​ർ​​മാ​​നാ​​യി ഡോ. ​​വി.​​നാ​​രാ​​യ​​ണ​​നെ നി​​യ​​മി​​ച്ചു. ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി​​യാ​​യ ഇ​​ദ്ദേ​​ഹം തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ലി​​യ​​മ​​ല​​യി​​ലെ ലി​​ക്വി​​ഡ് പ്രൊ​​പ്പ​​ൽ​​ഷ​​ൻ സി​​സ്റ്റം​​സ് സെ​​ന്‍റ​​ർ മേ​​ധാ​​വി​​യാ​​യി​​രു​​ന്നു. സി 25 ​​ക്ര​​യോ​​ജ​​നി​​ക് എ​​ൻ​​ജി​​ൻ വി​​ക​​സ​​ന​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു വ​​ഹി​​ച്ച ശാ​​സ്ത്ര​​ജ്ഞ​​നാ​​ണ് ഇ​ദ്ദേ​ഹം.

ഇ​​ന്ത്യ​​യു​​ടെ എ​​റ്റ​​വും ക​​രു​​ത്തു​​റ്റ വി​​ക്ഷേ​​പ​​ണ വാ​​ഹ​​ന​​മാ​​യ എ​​ൽ​​വി​​എം 3യു​​ടെ നി​​ർ​​ണാ​​യ​​ക ഭാ​​ഗ​​മാ​​ണ് ഈ ​​എ​​ൻ​​ജി​​ൻ. ച​​ന്ദ്ര​​യാ​​ൻ ര​​ണ്ട് ലാ​​ൻ​​ഡിം​​ഗ് ദൗ​​ത്യ​​ത്തി​​ന്‍റെ പ​​രാ​​ജ​​യം പ​​ഠി​​ക്കാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട സ​​മി​​തി​​യു​​ടെ ചെ​​യ​​ർ​​മാ​​നു​​മാ​​യി​​രു​​ന്നു.


നി​ല​വി​ലെ ചെ​യ​ർ​മാ​ൻ എ​സ്. സോ​മ​നാ​ഥി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ലാ​ണ് നി​യ​മ​നം.