വോട്ടർപട്ടികയിൽ ഇടംപിടിച്ച് ജരാവ വിഭാഗം
Wednesday, January 8, 2025 2:59 AM IST
പോർട്ട് ബ്ലെയർ: ജരാവ വിഭാഗത്തിൽപ്പെട്ട ആദിവാസികളെ വോട്ടർപട്ടികയിൽ ചേർത്ത് ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം.
19 പേരാണ് വോട്ടർപട്ടികയിൽ ഇടം നേടിയത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത വിഭാഗമാണിത്.
ജരാവ സമൂഹത്തിന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും അവരുടെ സ്വകാര്യത സംരക്ഷിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പെന്ന് സൗത്ത് ആൻഡമാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അർജുൻ ശർമ പറഞ്ഞു.