ഷാരോണ്‍ കൊലപാതകക്കേസ്: ശിക്ഷാവിധി നാളെ
Sunday, January 19, 2025 2:55 AM IST
നെയ്യാറ്റിൻകര: കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കും അമ്മാവന് നിർമലകുമാരൻ നായര്‍ക്കുമുള്ള ശിക്ഷാവിധി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നാളെ പ്രസ്താവിക്കും.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.