സെ​​​​ബി മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ

തൃ​​​​ശൂ​​​​ർ: വ​​​​ത്തി​​​​ക്കാ​​​​ന്‍റെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ മാ​​​​ധ്യ​​​​മ​​​​കാ​​​​ര്യാ​​​​ല​​​​യം ഒ​​​​രു​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര മാ​​​​ധ്യ​​​​മ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പാ​​​​ന​​​​ലി​​​​സ്റ്റാ​​​​യി മ​​​​ല​​​​യാ​​​​ളി സി​​​​സ്റ്റ​​​​ർ. ‘ഇ​​​​ന്ത്യാ​​​​സ് കാ​​​​മ​​​​റ ന​​​​ൺ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സി​​​​സ്റ്റ​​​​ർ ലി​​​​സ്മി പാ​​​​റ​​​​യി​​​​ൽ സി​​​​എം​​​​സി ആ​​​​ണ് സ​​​​വി​​​​ശേ​​​​ഷ ബ​​​​ഹു​​​​മ​​​​തി​​​​ക്കാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​ദ്യ​​മാ​​​​യാ​​​​ണ് ഒ​​​​രു ക​​​​ന്യാ​​​​സ്ത്രീ​​​​ക്ക് ഈ ​​​​അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

24 മു​​​​ത​​​​ൽ 26 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര​​ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 22, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​ണ് ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള വി​​​​വി​​​​ധ സ​​​​ന്യാ​​​​സി​​​​നീ​​ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 23നു ​​​​ന​​​​ട​​​​ക്കു​​​​ന്ന പാ​​​​ന​​​​ൽ ഷെ​​​​യ​​​​റിം​​​​ഗി​​​​ലേ​​​​ക്കു ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട മൂ​​​​ന്നു​​​​പേ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് സി​​​​സ്റ്റ​​​​ർ ലി​​​​സ്മി. സു​​​​ഡാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ പ​​​​വോ​​​​ല മോ​​​​ഗി, ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സി​​​​സ്റ്റ​​​​ർ റോ​​​​സ് പ​​​​ക്കാ​​​​റ്റെ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ.


കാ​​​​മ​​​​റ​​​​ക്ക​​​​ണ്ണു​​​​ക​​​​ളി​​​​ലൂ​​​​ടെ എ​​​​ങ്ങ​​​​നെ ക്രി​​​​സ്തു​​​​വി​​​​നെ ക്രൈ​​​​സ്ത​​​​വ - അ​​​​ക്രൈ​​​​സ്ത​​​​വ​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നു സ്വാ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ന്ന് സി​​​​സ്റ്റ​​​​ർ ലി​​​​സ്മി പ​​​​റ​​​​ഞ്ഞു. ഛായാ​​​​ഗ്രാ​​​​ഹ​​​​ക എ​​​​ന്ന നി​​​​ല​​​​യി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ചെ​​​​യ്ത ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും 12 മി​​​​നി​​​​റ്റി​​​​ൽ വി​​​​വ​​​​രി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യും ന​​​​ൽ​​​​കും.

25ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് 12.30ന് ​​​​പോ​​​​ൾ ആ​​​​റാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ഹാ​​​​ളി​​​​ലാ​​​​ണ് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ്. 26 നു ​​​​രാ​​​​വി​​​​ലെ 9.30ന് ​​​​മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി. കുർബാനയും ഉ​​​​ണ്ട്.