പുരുഷ കമ്മീഷൻ: കാമ്പയിനുമായി രാഹുല്‍ ഈശ്വര്‍
Sunday, January 19, 2025 2:01 AM IST
തിരുവനന്തപുരം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് സംസ്ഥാനത്ത് പുരുഷ കമ്മീഷനു വേണ്ടിയുള്ള കാമ്പയിനു തുടക്കം കുറിക്കുമെന്നു പ്രമുഖ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അറിയിച്ചു.
ഇതിനു വേണ്ടിയുള്ള നിവേദനം തയാറാക്കി എംഎല്‍എമാരായ ചാണ്ടി ഉമ്മനും എല്‍ദോസ് കുന്നപ്പള്ളിക്കും നല്കുമെന്നു അദ്ദേഹം പറഞ്ഞു.