പ്രവാസികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ്
Saturday, January 18, 2025 2:06 AM IST
തിരുവനന്തപുരം: രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നോർക്ക കെയർ എന്ന പേരിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനം.
ജില്ലാ ദുരന്തനിവാരണ പദ്ധതി സമഗ്രമായി പരിഷ്കരിക്കും. എമർജൻസി റെസ്പോണ്‍സ് ടീം ഉടച്ചുവാർക്കും. തരിശു ഭൂമികൾ കൃഷിക്ക് ലഭ്യമാക്കുന്നതിനായി നടപ്പാക്കിയ നവോത്ഥാൻ പദ്ധതിക്കൊപ്പം ക്രോപ് കൾട്ടിവേറ്റേഴ്സ് കാർഡ് ആവിഷ്കരിക്കും.
കേരളത്തിൽ നിന്ന് തൊഴിൽ തേടുന്ന ഉദ്യോഗാർഥികൾക്കായി ജർമൻ റെയിൽവേയിൽ പരിശീലനവും തൊഴിലും ലഭിക്കുന്നതിന് ജർമൻ ഏജൻസിയുമായി സ്ഥാപനവുമായി ധാരണയിലായി. സ്വകാര്യ തൊഴിൽ പോർട്ടൽ തുടങ്ങുന്നതും പരിഗണനയിലാണ്.