കൊ​​​​ച്ചി: അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര റി​​​​വി​​​​ഷ​​​​ന്‍ കാ​​​​ല്‍​മു​​​​ട്ട് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ഉ​​​​ച്ച​​​​കോ​​​​ടി ഇ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം താ​​​​ജ് വി​​​​വാ​​​​ന്ത​​​​യി​​​​ല്‍ ന​​​​ട​​​​ക്കും. വെ​​​​ല്‍​കെ​​​​യ​​​​ര്‍ ഹോ​​​​സ്പി​​​​റ്റ​​​​ല്‍ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കും.

ഡോ.​ ​​​നി​​​​ജി​​​​ത് ഒ.​ ​​​ഗോ​​​​വി​​​​ന്ദ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഓ​​​​ര്‍​ത്തോ​​​​പീ​​​​ഡി​​​​ക് സ​​​​ര്‍​ജ​​​​റി രം​​​​ഗ​​​​ത്തെ അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ, ദേ​​​​ശീ​​​​യ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ശി​​​​ഷ്ട പാ​​​​ന​​​​ലാ​​​​ണ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.


ആ​​​​ശു​​​​പ​​​​ത്രി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പി.​​​​എം. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി​​​​ബി​​​​ൻ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, സി​​​​ഇ​​​​ഒ ഡോ. ​​​​പി.​​​​എ​​​​സ്. ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. നി​​​​ര്‍​ധ​​​​ന​​​​രാ​​​​യ ര​​​​ണ്ടു രോ​​​​ഗി​​​​ക​​​​ള്‍​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ല്‍​മു​​​​ട്ട് മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ ത​​​​ത്സ​​​​മ​​​​യ സം​​​​പ്രേ​​​​ഷ​​​​ണം ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.