പ​​​റ​​​വൂ​​​ർ: അ​​​യ​​​ൽ​​​വാ​​​സി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​മേ​​​കാ​​​ൻ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് എ​​​ത്തി.

പേ​​​രേ​​​പ്പാ​​​ടം കാ​​​ട്ടി​​​പ്പ​​​റ​​​മ്പി​​​ൽ വേ​​​ണു (69), ഭാ​​​ര്യ ഉ​​​ഷ ( 62 ), മ​​​ക​​​ൾ വി​​​നീ​​​ഷ (32) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വ്യാ​​​ഴം വൈ​​​കീ​​​ട്ട് 6.30ന് ​​​ക​​​ണി​​​യാ​​​പ​​​റ​​​മ്പി​​​ൽ ഋ​​​തു വീ​​​ട്ടി​​​ൽ ക​​​യ​​​റി ഇ​​​രു​​​മ്പു പൈ​​​പ്പു​​​കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


വെ​​​ള്ളി​​​യാ​​​ഴ്ച മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ച്ച ക​​​രി​​​മ്പാ​​​ട​​​ത്തു​​​ള്ള ഉ​​​ഷ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ മ​​​ന്ത്രി വേ​​​ണു​​​വി​​​ന്‍റെ ഇ​​​ള​​​യ​​​മ​​​ക​​​ൾ നി​​​ത, വി​​​നീ​​​ഷ​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ആ​​​രാ​​​ധി​​​ക, അ​​​വ​​​നി​​​ക എ​​​ന്നി​​​വ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.