കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ
Sunday, January 19, 2025 2:01 AM IST
പെരുമ്പാവൂർ: കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർത്തയാൾ അറസ്റ്റിൽ. ഏരാനല്ലൂർ മാലിക്കമാരിയിൽ വീട്ടിൽ രാജേഷി(42)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിൽനിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പെരുമ്പാവൂരിൽനിന്നാണ് ഇയാൾ കയറിയത്. തുടർന്ന് അക്രമാസക്തനായ ഇയാൾ യാത്രക്കാർക്കും ജീവനക്കാർക്കും ശല്യം സൃഷ്ടിച്ചു.
തുടർന്ന് വൈദ്യ ആയുർവേദ ആശുപത്രിക്കു സമീപം ഇറങ്ങിയ രാജേഷ് കല്ലെടുത്ത് പിറകുവശത്തെ ചില്ലിൽ എറിയുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.