കണ്ടല സഹ.ബാങ്ക് നിക്ഷേപതട്ടിപ്പ്: ഭാസുരാംഗന് ജാമ്യം
Friday, January 17, 2025 6:40 AM IST
കൊച്ചി: കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയും മുന്‍ പ്രസിഡന്റുമായ എന്‍. ഭാസുരാംഗന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 2023 നവംബര്‍ 21 മുതല്‍ ജുഡീഷല്‍ കസ്റ്റഡിയിലുള്ള ഭാസുരാംഗന്റെ ഗുരുതര രോഗാവസ്ഥയും ചികിത്സയുമായി ബന്ധപ്പെട്ടാണ് ജസ്റ്റീസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.