സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
Sunday, January 19, 2025 2:01 AM IST
കാക്കനാട്: സീറോമലബാര്‍ സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്സ് കമ്മീഷനും പുനഃസംഘടിപ്പിച്ചു.
യുവജന കമ്മീഷന് ചെയര്‍മാനായി പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും കമ്മീഷന് അംഗങ്ങളായി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഷംഷാബാദ് രൂപത സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് എന്നിവരെയും നിയമിച്ചു.
തൃശൂർ ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാൻ. കണ്‍വീനറായി ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെയും അംഗങ്ങളായി താമരശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കൽ എന്നിവരെയും നിയമിച്ചു.