വടംവലി മത്സരത്തിനിടെ അസി. പ്രഫസര്‍ കുഴഞ്ഞുവീണ് മരിച്ചു
Thursday, September 12, 2024 4:18 AM IST
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിനിടെ കോളജ് അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.
തേവര എസ്എച്ച് കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ തൊടുപുഴ നാഗപ്പുഴ വെട്ടുപാറയ്ക്കല്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന് ജെയിംസ് വി.ജോര്‍ജ് (38) ആണു മരിച്ചത്.
ഇന്നലെ കോളജില്‍ നടന്ന അധ്യാപകരുടെ ഓണാഘോഷത്തില്‍ വടംവലി മത്സരത്തില്‍ പങ്കെടുത്ത ഉടൻ തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ഇന്നു രാവിലെ 8.30 മുതല്‍ 9.30 കോളജില്‍ പൊതുദര്‍ശത്തിനു വച്ചശേഷം നാഗപ്പുഴയിലേക്ക് കൊണ്ടുപോകും. അമ്മ: മേരി. ഭാര്യ: സോന ജോര്‍ജ് (തൊടുപുഴ ന്യൂമാന്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍). കോളജിന്റെ ഈ അക്കാദമിക് വര്‍ഷത്തിലെ സ്റ്റാഫ് സെക്രട്ടറിയായിരുന്നു.