വന്യമൃഗശല്യം; ആനക്കിടങ്ങ് നിർമാണം ആരംഭിച്ചു
1494076
Friday, January 10, 2025 4:58 AM IST
കോതമംഗലം: വന്യമൃഗശല്യം രൂക്ഷമായ കുട്ടന്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്ത് വെളിയത്ത് പറന്പ്, കൊച്ചുക്ണാച്ചേരി, ആനന്ദൻകുടി എന്നീ ഭാഗങ്ങളിലായി എട്ട് കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന ആനക്കിടങ്ങ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പ്രതലത്തിൽ 2.5 മീറ്റർ വീതിയിൽ 2.5 മീറ്റർ ആഴത്തിലും താഴെ ഒരു മീറ്റർ വീതിയിൽ ചുരുക്കി വി ഷേപ്പിലാണ് ട്രഞ്ച് നിർമിക്കുന്നത്. 1.40 കോടി ചെലവഴിച്ചാണ് നിർമാണം. പ്രവർത്തനങ്ങൾ ആന്റണി ജോണ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഊരു നിവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.