കെഎസ്ആർടിസി വോൾവോ ബസിൽ തീ കണ്ടത് പരിഭ്രാന്ത്രിക്കിടയാക്കി
1493780
Thursday, January 9, 2025 4:17 AM IST
അങ്കമാലി: കെഎസ്ആർടിസി വോൾവോ ബസിൽ തീ കണ്ടെതിനെത്തുടർന്ന് പരിഭ്രാന്തി. ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും കൂടുതൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ല. വീൽ ഭാഗങ്ങൾ ചൂടായതിനെത്തുടർന്നാണ് ബസിന്റെ പുറംഭാഗത്ത് ചെറിയ തോതിൽ തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു.
അങ്കമാലി ടിബി ജംഗ്ഷഷനിൽ വെച്ചായിരുന്നു അപകടം. തുടർന്ന് ബസ് നിർത്തി ഫയർഫോഴ്സ് എത്തി വാഹനം ഗാരേജിലേയ്ക്ക് മാറ്റി. വാഹനത്തിന് കാര്യമായ തകരാറോ ആളപായമോ ഇല്ല.