തിരുനാൾ
1494062
Friday, January 10, 2025 4:43 AM IST
പാറക്കടവ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ
നെടുമ്പാശേരി: പാറക്കടവ് ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുനാളിന് കൊടിയേറി. ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. 11 ,12 തീയതികളിലാണ് പ്രധാന തിരുനാൾ. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ മോൺ. ജോളി വടക്കൻ കൊടിയേറ്റി.
ഇടവക വികാരി ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ, ഫാ. ജോജോ മാരിപ്പാട്ട് എന്നിവർ സഹകാർമികരായിരുന്നു. ജനറൽ കൺവീനർ ആന്റു മാളിയേക്കൽ, കൈക്കാരൻമാരായ മാർട്ടിൻ പയ്യപ്പിള്ളി, വർഗീസ് പാരണികുളങ്ങര, ഡെൽവിൻ കുഴുപ്പിള്ളി എന്നിവരും സന്നിഹിതരായിരുന്നു.
മാണിക്കമംഗലം പള്ളിയിൽ
കാലടി: മാണിക്കമംഗലം പള്ളിയിൽ വിശുദ്ധ റോക്കിയുടെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് തുടങ്ങും. ആരാധന ദിനമായ ഇന്ന് രാവിലെ 6.30 ന് കുർബാന, തുടർന്ന് വിവിധ യൂണിറ്റുകൾ തിരിച്ചുള്ള ആരാധന. 6.15 ന് വികാരി ഫാ. ജോസ് ചാതേലി തിരുനാളിന് കൊടിയേറ്റം.
നാളെ രാവിലെ 6.30 ന് കുർബാന തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകീട്ട് 4.30 ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം.
തിരുനാൾ ദിനമായ 12 ന് രാവിലെ 5.30 നും 7 നും വി.കുർബാനയുണ്ടാകും, 10 ന് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 4.30 ന്കുർബാനയെ തുടർന്ന് രൂപം എടുത്തു വക്കും. വൈകിട്ട് ഏഴിന് ആലപ്പുഴ സൂര്യകാന്തി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം-കല്യാണം.