ജലസംഭരണി വൃത്തിയാക്കാൻ വീടിന് മുകളിൽ കയറി കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു
1494072
Friday, January 10, 2025 4:56 AM IST
പിറവം: വീടിന് മുകളിലെ കുടിവെള്ള സംഭരണി വൃത്തിയാക്കാൻ കയറി അവിടെ വച്ച് തളർന്ന് അവശനായ തൊഴിലാളിയൗെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വെളിയനാടിൽ സ്വകര്യ വ്യക്തിയുടെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം.
പിറവം കക്കാട് സ്വദേശിയായ ശ്യാം സുരേന്ദ്ര (40) നാണ് വീടിന്റെ രണ്ടാം നിലയുടെ ടെറസിൽ കുടുങ്ങിയത്. ജലസംഭരണി ശുചീകരിക്കാനുള്ള ശ്രമത്തിനിടയിൽ ശ്യാം തളർന്ന് പോവുകയായിരുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ടതിലും ഏറെ താണുപോയതാണ് ശ്യാമിന് പ്രശ്നമായത്.
തനിയെ താഴെ ഇറങ്ങാനാകാതെ തളർന്നുപോയ ശ്യാമിനെ പിറവം അഗ്നിരക്ഷാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ കെ. ഫ്രഫുൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. വിനു എന്നിവരുടെ നേതൃത്വത്തിലെത്തി റോപ്പ് നെറ്റ് ഉപയോഗിച്ച് താഴെ ഇറക്കി ആശുപത്രിയിലാക്കുകയായിരുന്നു.