ഫോണും പണവും മോഷ്ടിച്ചയാൾ പിടിയിൽ
1494055
Friday, January 10, 2025 4:43 AM IST
പെരുമ്പാവൂർ: മൊബൈൽ ഫോണും പണവും പിടിച്ചുപറിച്ച ശേഷം കടന്നുകളഞ്ഞയാൾ പിടിയിൽ. തൃശുർ ചാവക്കാട് തൈക്കാട് പടിക്കവീട്ടിൽ ഷിഹാബ്(38)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒന്നിന് രാവിലെ പെരുമ്പാവൂർ ജ്യോതി ജംഗ്ഷൻ ഭാഗത്ത് വഴിയരികിൽ നിന്നിരുന്ന ചെർപ്പളശേരി സ്വദേശിയുടെ മൊബൈൽ ഫോണും പണവും ആണ് ഇയാൾ തട്ടിപ്പറിച്ച ശേഷം ഓടിയത്.
തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൽ കുടുങ്ങിയത്. സിഐ ടി.എം. സൂഫി, എസ്ഐ എൽദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.