ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ മോഷണം
1494049
Friday, January 10, 2025 4:29 AM IST
ആലുവ: സെൻട്രൽ ജുമാ മസ്ജിദ് പരിപാലന ഫണ്ട് ബോക്സ് തകർത്ത് മോഷണം .മസ്ജിദിന്റെ അകത്തേക്ക് പ്രവേശിക്കുന്ന ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് മസ്ജിദിൽ കടന്നത്. മസ്ജിദ് മുന്നിലെ റെക്സ് ബിൽഡിങ്ങിലും മോഷണശ്രമം നടന്നെങ്കിലും ആയുധങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസം മുൻപ് ആലുവ മാർക്കറ്റിലെ മസ്ജിലും പെട്ടി തകർത്ത് മോഷണം നടന്നിരുന്നു.