വയോധിക മരിച്ചനിലയിൽ
1493909
Thursday, January 9, 2025 10:21 PM IST
ആലുവ: മകളോടൊപ്പം ഫ്ളാറ്റിൽ താമസിച്ചിരുന്ന വയോധിക താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ മരിച്ചനിലയിൽ. ആലുവ ബിവ്റേജസിന് സമീപം അമിറ്റി ഫ്ലാറ്റിന്റെ 11-ാം നിലയിൽ ഡി 11 ൽ താമസിക്കുന്ന പത്തനംതിട്ട കലഞ്ഞൂർ കാഞ്ഞിരക്കാട്ട് കുട്ടൻപിള്ളയുടെ ഭാര്യ ശാന്താമണിയമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് മൃതദേഹം കണ്ടത്. മുറിയുടെ ബാൽക്കണിയോട് ചേർന്ന് കസേര ഇട്ടിരുന്നതും സ്വർണാഭരണങ്ങൾ ഊരി മുറിയിൽ സൂക്ഷിച്ചിരുന്നതും കണക്കിലെടുത്ത് ഇവർ ഫ്ലാറ്റിന് മുകളിൽനിന്ന് ചാടിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
മാനസികാസ്വാസ്ഥ്യം ഉള്ളതിനാൽ മരുന്നുകൾ കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പാറക്കടവ് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ മകൾ വിദ്യക്കൊപ്പമാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.