കോ​ത​മം​ഗ​ലം: സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ളി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി​ക്ക് ക​ത്ത് ന​ൽ​കി. അ​തീ​വ ദു​ർ​ഘ​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് നൂ​റു​ക​ണ​ക്കി​ന് കാ​യി​ക താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ച വി​ദ്യാ​ല​യ​മാ​ണ് മാ​ർ ബേ​സി​ൽ.

സ്കൂ​ളി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ല​ക്ക് നി​ല​വി​ൽ അ​ധ്യ​യ​നം ന​ട​ത്തു​ന്ന​വ​രും ഭാ​വി​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യ നി​ര​വ​ധി കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​ണ്. കാ​യി​ക​മേ​ള​യ്ക്കി​ടെ അ​വി​ചാ​രി​ത​മാ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ആ ​വി​വ​രം മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും ചെ​യ്ത കാ​ര്യം എം​പി ക​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

സ്കൂ​ളി​ന്‍റെ കാ​യി​ക ച​രി​ത്ര​വും സ്കൂ​ൾ സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ളി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ല​ക്ക് നീ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല​ക്ക് എ​ത്ര​യും വേ​ഗം പി​ൻ​വ​ലി​ക്കു​ന്ന​തി​നു ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നു ഫോ​ണി​ലൂ​ടെ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യും ഇ​ക്കാ​ര്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യും എം​പി അ​റി​യി​ച്ചു.