രാജഗിരിയിൽ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
1494067
Friday, January 10, 2025 4:55 AM IST
കൊച്ചി: കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ 14, 15 തിയതികളിൽ കൊമേഴ്സ് ഇക്കണോമിക്സ് ഗവേഷണത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. കോളജിലെ കൊമേഴ്സ് വിഭാഗം കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് (യുഎസ്എ) എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.
യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം സീനീയര്‍ അഡ്വൈസര്‍ ആര്ടക് റോബര്‍ട്ട് മെല്കൊയ്നന്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ അസോസിയേറ്റ് ഡീന്‍ പ്രഫ. ഡോ. ദീപു കുര്യന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഒഒ ടോം തോമസ് തുടങ്ങിയവർ പങ്കെടുക്കും.
https://forms.gle/XFHSxi8vAPTwGA1o6 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ: 9447590381, 7034031964, 8075254544. ബ്രോഷര്‍: https://www.rajagiricollege.edu.in/news-and-events/.