തേവര എസ്എച്ചിൽ "എർത്ത് ഹേർ' പദ്ധതിക്കു തുടക്കം
1494061
Friday, January 10, 2025 4:43 AM IST
കൊച്ചി: തേവര എസ്എച്ച് കോളജിലെ മുഴുവൻ പെൺകുട്ടികൾക്കും അധ്യാപികമാർക്കും ജീവനക്കാർക്കും പ്ലാസ്റ്റിക് രഹിത ഓർഗാനിക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് (എർത്ത് ഹേർ) തുടക്കം.
കോളജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയം, ചെയർമാൻ അലൻ വർഗീസ്, വനിതാ പ്രതിനിധികളായ അനറ്റ് ജോസ്, താര ബെറ്റി എന്നിവർ പ്രസംഗിച്ചു.