വൈ​പ്പി​ൻ: കൂ​ട്ടു​കാ​ര​നു​മൊ​രു​മി​ച്ച് ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ 14 കാ​ര​നെ കാ​ണാ​താ​യി. ഞാ​റ​ക്ക​ൽ ചെ​റു​പു​ഷ്പാ​ല​യം പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ള​ത്തി​ൽ (ചീ​രാ​ശേ​രി) കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യും ശ്രീ​ജ​യു​ടെ​യും മ​ക​ൻ അ​ഭി​ജി​ത്തി(14) നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ണ്ടേ​കാ​ലി​ന് ഞാ​റ​ക്ക​ൽ മ​ത്സ്യ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​ട​യ്ക്ക് ക​ര​യി​ൽ ക​യ​റി​യ കൂ​ട്ടു​കാ​ര​ൻ പി​ൻ​തി​രി​ഞ്ഞ് നോ​ക്കി​യ​പ്പോ​ൾ അ​ഭി​ജി​ത്തി​നെ ക​ട​ലി​ൽ ക​ണ്ടി​ല്ല. തു​ട​ർ​ന്ന് പ​രി​സ​ര​ത്തു​ള്ള​വ​രോ​ട് കാ​ര്യം പ​റ​ഞ്ഞു. പി​ന്നീ​ട് നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മാ​ലി​പ്പു​റം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ഞാ​റ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ട​വ​ന​ക്കാ​ട് ഹി​ദാ​യ​ത്തു​ൾ ഇ​സ്‌​ലാം ഹൈ​സ്കൂ​ളി​ലെ 9ാം ക്ലാ​സ് വി​ദ്യാ​ർ​ർ​ഥി​യാ​ണ്.