വൈ​പ്പി​ൻ: മ​ണ്ഡ​ല​ത്തി​ൽ നാ​ല് റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 79 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യെ​ന്ന് കെ. ​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ വെം​ബ്ലാ​യി തോ​ട് റോ​ഡ്-ക​ലു​ങ്ക് ,

ര​ണ്ടാം വാ​ർ​ഡി​ലെ സെ​ന്‍റ് ജോ​ൺ​സ് റോ​ഡ് / പ​ള്ളി​പ്പു​റം 10-ാംവാ​ർ​ഡി​ലെ പ​ട്ടേ​രി​ക്കു​ള​ങ്ങ​ര റോ​ഡ് , നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡി​ലെ ന​വ​ജീ​വ​ൻ അ​ങ്ക​ണ​വാ​ടി അ​പ്രോ​ച്ച് റോ​ഡ് - ക​ലു​ങ്ക് എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.