കാ​ല​ടി: തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ പാ​ർ​വ​തീ​ദേ​വി​യു​ടെ ന​ട​തു​റ​പ്പ് മ​ഹോ​ത്സ​വം 12 മു​ത​ൽ 23 വ​രെ ആ​ഘോ​ഷി​ക്കും. ന​ട​തു​റ​പ്പ് ഉ​ത്സ​വ​ദി​ന​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പൂ​ർ​വം ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​യു. രാ​ധാ​കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി എ.​എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​ട​തു​റ​പ്പു​ത്സ​വ​ത്തി​ന് പ്രാ​രം​ഭം​കു​റി​ച്ചു​കൊ​ണ്ടു​ള്ള തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര ഞാ​യ​റാ​ഴ്ച വൈ​കിട്ട് 4.30ന് ​ക്ഷേ​ത്ര ഐ​തി​ഹ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക​വൂ​ർ​മ​ന​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. മ​ന​യി​ലെ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ പൂ​ക്കാ​വ​ടി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര രാ​ത്രി എ​ട്ടി​ന് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് ആ​ചാ​ര​പൂ​ർ​വം ന​ട​തു​റ​ക്കും.

ഭ​ക്ത​ർ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം രാ​ത്രി 10 ന് ​ന​ട അ​ട​ക്കും. തു​ട​ർ​ന്ന് പൂ​ത്തി​രു​വാ​തി​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ നാ​ലു മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30വ​രെ​യും വൈ​കി​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യും ക്ഷേ​ത്ര ദ​ർ​ശ​നം സാ​ധ്യ​മാ​കും.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​ത്തി​ന് ക്യു ​നി​ൽ​ക്കു​ന്ന​തി​നാ​യി അ​ൻ​പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ന്ത​ലു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ ക്യു ​കൂ​ടാ​തെ ദ​ർ​ശ​ന ദി​വ​സ​വും സ​മ​യ​വും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി വെ​ർ​ച്വ​ൽ ക്യു ​സം​വി​ധാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.www.thiruvairanikkulamtemple.org എ​ന്ന വെ​ബ്സെ​റ്റ് സ​ന്ദ​ർ​ശി​ച്ച് ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ വെ​ർ​ച്വ​ൽ ക്യു ​ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി ഡി​പ്പോ​ക​ളി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തും. തീ​ർ​ഥാ​ട​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വ്വീ​സു​ക​ളും ഉ​ണ്ടാ​കും.

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ആ​റ് പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ സ്വ​കാ​ര്യ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളും ഉ​ണ്ടാ​കും.

വെ​ർ​ച്വ​ൽ ക്യു ​ബു​ക്ക് ചെ​യ്ത​വ​ർ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളാ​യ കൈ​ലാ​സം, സൗ​പ​ർ​ണ്ണി​ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും തി​രു​വൈ​രാ​ണി​ക്കു​ളം ജം​ഗ്ഷ​നി​ലെ വേ​രി​ഫി​ക്കേ​ഷ​ൻ കൗ​ണ്ട​റി​ലും ബാ​ർ​കോ​ഡ് അ​ട​ങ്ങി​യ ബു​ക്കിം​ഗ് ര​സീ​ത് കാ​ണി​ച്ച് ദ​ർ​ശ​ന പാ​സ് വാ​ങ്ങാ​വു​ന്ന​താ​ണ്. വ​ഴി​പാ​ട് സാ​ധ​ന​ങ്ങ​ൾ, ര​സീ​തു​ക​ൾ എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നാ​യി ര​ണ്ട് ക്യു ​ഗ്രൗ​ണ്ടു​ക​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര ഊ​രാ​ൺ​മ പ്ര​തി​നി​ധി അ​ക​വൂ​ർ കു​ഞ്ഞ​നി​യ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ന​ന്ദ​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എം.​എ​സ്. അ​ശോ​ക​ൻ, മാ​നേ​ജ​ർ എം.​കെ. ക​ലാ​ധ​ര​ൻ,ട്ര​സ്റ്റ് അം​ഗ​ങ്ങ​ളാ​യ പി.​ആ​ർ. ഷാ​ജി​കു​മാ​ർ, പി.​കെ. വേ​ണു​ഗോ​പാ​ൽ, എ​ൻ. ഷാ​ജ​ൻ, പി.​വി. ദി​ലീ​പ്, എ.​പി. സാ​ജു, കെ.​ജി. ശ്രീ​കു​മാ​ർ എ​ന്നി​വ​രും വാർത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.