ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്നു
1494048
Friday, January 10, 2025 4:29 AM IST
തൃപ്പൂണിത്തുറ: യാത്രയ്ക്കിടയിൽ ബസ് യാത്രക്കാരിയുടെ സ്വർണമാല കവർന്നു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ഹിൽപാലസ് മ്യൂസിയത്തിനും കരിങ്ങാച്ചിറക്കും ഇടയിൽ വച്ച് ചോറ്റാനിക്കര തലക്കോട് പുത്തൻപുരയിൽ അനിത രാധാകൃഷ്ണന്റെ ഒന്നര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
ചോറ്റാനിക്കരയിൽ നിന്നു ബസിൽ കയറിയ അനിതയുടെ മാല, ബസ് കരിങ്ങാച്ചിറയിൽ എത്തുന്നതിനിടയിൽ നഷ്ടപ്പെട്ടതായി പറയുന്നു.
ഹിൽപാലസ് മ്യൂസിയത്തിൽ നിന്നു ബസിൽ കയറിയ തമിഴ് സ്ത്രീയാണ് മാല കവർന്നതെന്നാണ് സംശയിക്കുന്നത്. ഇവർ കരിങ്ങാച്ചിറയിൽ ഇറങ്ങിയതായും പറയുന്നു. ഹിൽപാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.