കാഴ്ചപരിമിതരുടെ വനിതാ ദേശീയ ടി20 ക്രിക്കറ്റ് കൊച്ചിയില്‍
1494054
Friday, January 10, 2025 4:29 AM IST
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകൾക്കായി സംഘടിപ്പിക്കുന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ദേശീയ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 13 മുതല്‍ കൊച്ചിയില്‍ നടക്കും. തൃപ്പൂണിത്തുറ പാലസ് ഓവൽ, ആലുവ യുസി കോളജ്, കളമശേരി സെന്റ് പോള്‍സ് കോളജ്, അങ്കമാലി ഫിസാറ്റ്, ആലുവ ബ്ലൈൻഡ് സ്കൂൾ എന്നിവിടങ്ങളിലാണു മത്സരങ്ങള്‍.
17ന് സെമിഫൈനലും 18ന് ഫൈനലും നടക്കും. അഞ്ച് ഗ്രൂപ്പുകളിലായി 19 ടീമുകളാണു മാറ്റുരയ്ക്കുന്നത്. സാന്ദ്രാ ഡേവിസാണ് കേരളത്തെ നയിക്കുന്നത്. തൃപ്പൂണിത്തുറ പാലസ് ഓവലിലാണ് ഫൈനല്‍.
ഇക്കൊല്ലം വിദര്‍ഭ, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ മൂന്ന് പുതിയ ടീമുകളുമുണ്ട്. കേരളത്തില്‍നിന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയും (സിഎബിഐ) ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ കേരളയും (സിഎബികെ) ചേര്‍ന്നു സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സഹകരണത്തോടെയാണു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡബ്യുബിസിസി സെക്രട്ടറി ജനറല്‍ രജനീഷ് ഹെൻറി, സിഎബികെ വൈസ് പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, ധീരജ് സെക്കീര എന്നിവർ പങ്കെടുത്തു.