നെയ്ത്ത് തൊഴിലാളിയുടെ മൂന്നര പവന്റെ മാല കവർന്നു
1494052
Friday, January 10, 2025 4:29 AM IST
പറവൂർ: ബൈക്കിലെത്തിയ യുവാവ് നെയ്ത്ത് തൊഴിലാളിയായ സ്ത്രീയുടെ മാല പൊട്ടിച്ചുകടന്നു. ഇന്നലെ വൈകിട്ട് ആറിന് തെക്കുംപുറത്തായിരുന്നു സംഭവം. തെക്കുംപുറം അറുകാട് ജയന്റെ ഭാര്യ മനോഹരിയുടെ(60) മൂന്നര പവൻ തൂക്കംവരുന്ന മാലയാണ് നഷ്ടപ്പെട്ടത്.
ചേന്ദമംഗലം കരിമ്പാടത്തെ കൈത്തറി നെയ്ത്ത് സംഘത്തിലെ തൊഴിലാളിയായ ഇവർ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഹെൽമറ്റ് ധരിച്ച് ഇരുചക്രവാഹനത്തിൽ പിന്തുടർന്ന യുവാവാണ് മാല പൊട്ടിച്ചുകടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.