ട്രെയിനില്‍നിന്ന് വീണ യുവാവിന്റെ കാല് മുറിച്ചു മാറ്റി
1493777
Thursday, January 9, 2025 4:17 AM IST
കൊച്ചി: ട്രെയിനില്‍നിന്ന് ട്രാക്കില്‍ വീണ് കാലില്‍ ഗുരുതര പരിക്കേറ്റ ആലപ്പുഴ വയലാര്‍ സ്വദേശി സരുണ്ജിത്തിന്റെ(27) വലതുകാല്‍ മുറിച്ചുനീക്കി. യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചൊവാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമിന് എതിര്‍വശത്തുള്ള വാതിലിന് സമീപമെത്തിയ യുവാവ് താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ഉടന്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്പെഷലിസ്റ്റ്സ് ആശുപത്രിയിലേക്ക് മാറ്റി.